കലികാലകാഴ്ചകള്‍










കണ്ണില്‍
കരടുനിറഞ്ഞു
കാഴ്ചകളെല്ലാം
മങ്ങിയുടഞ്ഞു
ചതഞ്ഞശവം പോല്‍.....

കെട്ടകിനാക്കള്‍
ചത്തുമണപ്പൂ
മൂക്കിന്‍ പാലം പൊട്ടി....

കേട്ടുമടുത്തു
കേള്‍ക്കാവര്‍ത്തകള്‍
കേള്‍വിച്ചെപ്പു പിളര്‍ന്നൂ....

അരുതരുതെന്നാര്‍ത്തു
വിളിപ്പാന്‍
ഒരു ഭ്രാന്തന്‍

നാവുകുഴഞ്ഞുകിടപ്പൂ...!!!

No comments: