കണ്ണില്‍ കരടുനിറഞ്ഞു
കാഴ്ചകളെല്ലാം
മങ്ങിയുടഞ്ഞു
ചതഞ്ഞശവം പോല്‍.....
കെട്ടകിനാക്കള്
ചത്തുമണപ്പൂ
മൂക്കിന് പാലം പൊട്ടി....
കേട്ടുമടുത്തു
കേള്ക്കാവര്ത്തകള്
കേള്വിച്ചെപ്പു പിളര്‍ന്നൂ....
അരുതരുതെന്നാര്ത്തു
വിളിപ്പാന്‍
ഒരു ഭ്രാന്തന്
നാവുകുഴഞ്ഞുകിടപ്പൂ...!!!